ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

വടകര: ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷണൽ പി.എസ് സി.എം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാന്പത്തിക ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യു.എൽ.സി.സി ആസ്ഥാനത്ത് എത്തിയത്. രാവിലെ ഒൻപത് മണിയോടെ വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം രണ്ടര മണിക്കൂറോളം ഓഫീസിൽ പരിശോധന നടത്തി. അതേസമയം ഇഡി സംഘം വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്തതെന്നും ഫയലുകൾ കൊണ്ടുപോയിട്ടില്ലെന്നും സൈസൈറ്റി ചെയർമാൻ പാലേരി രമേശൻ പറഞ്ഞു.