പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിലക്കി സർക്കാർ


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐ.ടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് (പി.ഡബ്ല്യു.സി) വിലക്ക്. രണ്ട് വർഷത്തേക്കാണ് വിലക്ക്. കെ ഫോൺ പദ്ധതിയിലും സർക്കാർ പി.ഡബ്ല്യു.സിയുമായി കരാർ പുതുക്കില്ല. യോഗ്യതയില്ലാത്തെയാളെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കെ ഫോണുമായുളള പി.ഡബ്ല്യു.സിയുടെ കരാർ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയിരുന്നു.

You might also like

Most Viewed