ഫാഷൻ ഗോൾ‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


 

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീന് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാം. ഇത് സംബന്ധിച്ച് ജയിൽ അധികൃതർക്ക് ഹൈക്കോടതി നിർദേശം നൽകി.
ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ എംഎൽഎ ചൂണ്ടിക്കാട്ടിയത്. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാമെന്നാണ് കോടതി അറിയിച്ചത്.

You might also like

Most Viewed