സ്വര്‍ണക്കടത്ത് കേസ്: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് സ്വപ്നയും സരിത്തും


 

കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോൺഫറൻസിംഗ് വഴി കോടതിക്ക് മുന്നിൽ ഹാജരാക്കുമ്പോൾ ചുറ്റും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അഭിഭാഷകൻ വഴി വിവരം കൈമാറാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കും അഭിഭാഷകർ വഴി കാര്യങ്ങൾ എഴുതി നൽകാനുള്ള അവസരവും നൽകിയിട്ടുണ്ട്. അഭിഭാഷകരെ കാണാൻ പ്രതികൾക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

You might also like

Most Viewed