സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു; പലയിടത്തും കാണികളുടെ നീണ്ടനിര


 

കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകൾ ലോക്ക്ഡൗണിന് ശേഷം ഇന്ന് തുറന്നു. രാവിലെ ഒന്പതു മണിക്ക് വിജയിന്റെ തമിഴ് ചിത്രമായ മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറന്നത്. ആദ്യ പ്രദർശനത്തിന് തന്നെ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ് വിജയ് ആരാധകർ.
എല്ലാ തിയേറ്ററിലും 50 ശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൾ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.

You might also like

Most Viewed