കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സി.ബി.ഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന.

You might also like

Most Viewed