ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും: വാക്സിനേഷൻ ശനിയാഴ്ച മുതൽ

തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ വാക്സിന് സ്റ്റോറുകളിലേക്കാണ് വാക്സിൻ എത്തിക്കുക. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുന്പാശേരിയിലും വൈകുന്നേരം ആറിന് തിരുവനന്തപുരത്തുമെത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്സീൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 എന്നിങ്ങനെയാണ് ഡോസ്. കോഴിക്കോട് വരുന്ന വാക്സിനിൽ നിന്നും 1,100 ഡോസ് മാഹിയില്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിൽ ശനിയാഴ്ച വാക്സിനേഷൻ നടക്കും.