പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും, സ്ത്രീകൾക്ക് ചുരിദാർ: സംസ്ഥാനത്ത് തടവുകാരുടെ വേഷം മാറുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് ഇനി വേഷം. സ്ത്രീകൾക്ക് ചുരിദാർ ജയിൽ വേഷമാക്കാനും ധാരണയായി. ജയിലിൽ മുണ്ട് ഉപയോഗിച്ചുളള തൂങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ ഒരു തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ആണ് തടവുകാരുടെ വേഷം ടീ ഷർട്ടും ബർമുഡയും ആക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.

You might also like

Most Viewed