വാക്സിൻ കൊച്ചിയിലെത്തി; ഏതൊക്കെ ജില്ലകൾക്ക് എത്ര ഡോസുകൾ? കണക്കിങ്ങനെ


 

കൊച്ചി: ആദ്യഘട്ട കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ ഭാഗമായി വാക്സീനുമായുള്ള ആദ്യ വിമാനം നെടുന്പാശേരിയിലെത്തി. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുക. കേന്ദ്ര സംഭരണ ശാലകളിൽ നിന്ന് എത്തുന്ന കൊവിഷീൽഡ് വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖല സംഭരണ ശാലകളിലേക്കാണ് ആദ്യം എത്തിക്കുക.

കൊവിഡ് വാക്സിൻ ഡോസ് - ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം-64020
കൊല്ലം-25960
പത്തനംതിട്ട-21030
ആലപ്പുഴ-22460

കോട്ടയം-29170
എറണാകുളം-73000
ഇടുക്കി-9240
തൃശൂർ-37640
പാലക്കാട്-30870

മലപ്പുറം-28890
കോഴിക്കോട്-40970
വയനാട്-9590
കണ്ണൂർ-32650
കാസർകോട്-6860

You might also like

Most Viewed