ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പാരിപ്പളളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിളളയെ 2012 ജൂൺ 12നാണ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹന പരിശോധനയ്ക്ക് ഇടയിലായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാൾ കഴിഞ്ഞ ഒക്ടോബർ 13ന് കേരള-തമിഴ്നാട് അതിർത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്ത് താമസമുണ്ട്. മകനെ കാണാൻ ചെല്ലുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാൾ വലയിലായത്. വേഷം മാറി പല രൂപത്തിലാണ് ആട് ആന്റണി നടന്നുകൊണ്ടിരുന്നത്.