കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ കോർപറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു.
ഇന്ന് അർദ്ധരാത്രി വരെയാണ് സമരം. ഐഎൻടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്ത് ശതമാനത്തോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.