നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ നിലയിൽ

നാദാപുരം: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് കീറിയ പറന്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവരെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ നിന്നും ശബ്ദം കേട്ടുവന്ന നാട്ടുകാരാണ് തീ ഉയരുന്നത് കണ്ടത്. തുടർന്ന് തീ അണച്ചശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നാല് പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ നിഗമനം.