കൂത്തുപറന്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ കൂത്തുപറന്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു. കൂത്തുപറന്പ് പുല്ലൂക്കരയിലെ മൻസൂർ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം എന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പ്രദേശത്ത് ലീഗ്−സിപിഎം സംഘർഷം നിലനിന്നിരുന്നു.
കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിനും സാരമായ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് ഇരുവർക്കും നേരെ അക്രമമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറന്പ് നിയോജക മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.