പാലക്കാട്ട് തനിക്ക് കോൺഗ്രസ് വോട്ട് ലഭിച്ചെന്ന് ഇ. ശ്രീധരൻ

പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരൻ. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാൻ പാർട്ടി പറഞ്ഞാൽ തയാറാകും. ബിജെപിക്ക് 34 സീറ്റുകൾ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടാൽ തയാറാണ്. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാർട്ടിയിലേക്ക് കൊണ്ടുവരില്ല. കോൺഗ്രസിൽ നിന്ന് ആർക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാൽ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയിൽ ഭരിക്കും. കോണ്‍ഗ്രസിന്റെ വോട്ടുകൾ പാലക്കാട് ലഭിച്ചു.
മുതിർന്ന നേതാക്കൾ അടക്കം സഹായിക്കാം എന്നും പറഞ്ഞതായും ഇ. ശ്രീധരൻ പറഞ്ഞു. വ്യക്തി എന്ന നിലയിലാണ് ആളുകൾ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ. ശ്രീധരൻ പറഞ്ഞു.