സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം: 10 പേർ കസ്റ്റഡിയില്‍

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകർ കസ്റ്റഡിയില്‍. 10 ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരില്‍ സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കാണ് ഒരു സംഘം ഇന്നലെ രാത്രി തീയിട്ടത്. സിപിഎം അനുഭാവികളുടെ കടകൾക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഇന്നലെ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകൻ മന്‍സൂറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പരാതി