ഇരുപത്തി ഒമ്പതിനായിരം പ്രവാസികളെ തിരിച്ചയച്ചതായി അധികൃതര്‍


കുവൈറ്റ് സിറ്റി: 2016 വര്‍ഷത്തില്‍ ദിവസം ശരാശരി 80 പേര്‍ എന്ന നിലയില്‍ കുവൈറ്റില്‍ നിന്നും ഇരുപത്തി ഒമ്പതിനായിരം വരുന്ന വിവിധ രാജ്യക്കാരായ പ്രവാസികളെ തിരിച്ചയച്ചതായി കുവൈറ്റ് അധികൃതര്‍. ഇത് എക്കാലത്തെയും അപേക്ഷിച്ചു വലിയ നമ്പറാണ്.

ആവശ്യമായ താമസ രേഖയില്ലാത്തവരാണ് തിരിച്ചയക്കപ്പെട്ടവരില്‍ കൂടുതല്‍, കൂടാതെ വിവിധ കുറ്റ കൃത്യങ്ങളില്‍ അകപ്പെട്ടവര്‍, ട്രാഫിക് നിയമ ലംഘകര്‍ തുടങ്ങിയവരും പെടും. പ്രവാസി ജന സംഖ്യയില്‍ കൂടുതലുള്ള ഇന്ത്യക്കാരാണ് തിരിച്ചയക്കപ്പെട്ടവരില്‍ 26 ശതമാനം പേരും. ബാക്കിയുള്ളവര്‍ ഫിലിപ്പീന്‍സ്, എത്യോപ്യ, ഈജിപ്ത്, ബഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

You might also like

Most Viewed