കു­വൈ­ത്തിൽ‍ വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ഫീസ് വ‍ർദ്ധി­പ്പി­ക്കും: ആരോ­ഗ്യമന്ത്രി­


കുവൈറ്റ്: വി­ദേ­ശി­കളു­ടെ­ ചി­കി­ത്സാ­ ഫീ­സിൽ വർ‍­ദ്ധന അനി­വാ­ര്യമെ­ന്നു­ കു­വൈ­ത്ത് ആരോ­ഗ്യമന്ത്രി­ ഡോ­. ജമാൽ‍ അൽ‍ ഹർ‍­ബി­. ഇഖാ­മയു­ള്ളവരെ­ന്നും സന്ദർ‍­ശക വി­സയിൽ‍ എത്തി­യവരെ­ന്നു­മു­ള്ള വ്യത്യാ­സമി­ല്ലാ­തെ­ എല്ലാ­ വി­ദേ­ശി­കളു­ടെ­യും ചി­കി­ത്സാ­ഫീസ് വർ‍­ദ്ധി­പ്പി­ക്കു­മെ­ന്ന് അദ്ദേ­ഹം പറഞ്ഞു­.
വർ‍­ദ്ധനയു­ടെ­ തോത് എത്രയെ­ന്ന് തീ­രു­മാ­നി­ച്ചി­ട്ടി­ല്ല. വളരെ­ക്കാ­ലമാ­യി­ നി­രക്കു­വർ‍­ദ്ധന ഏർപ്പെ­ടു­ത്തി­യി­ട്ടി­ല്ലെ­ന്നും ആരോ­ഗ്യമേ­ഖലയി­ലെ­ ചെ­ലവു­മാ­യി­ പൊ­രു­ത്തപ്പെ­ടും വി­ധമു­ള്ള വർ‍­ദ്ധന അനി­വാ­ര്യമാ­ണ്. വർ­ദ്‍ധന മി­തമാ­യ തോ­തി­ലാ­യി­രി­ക്കും. എല്ലാ­യി­നം മരു­ന്നു­കൾ‍­ക്കും നി­രക്കു­ വർ‍­ദ്ധനയു­ണ്ടാ­കു­മെ­ന്നും മന്ത്രി­ അറി­യി­ച്ചു­.
അതേ­സമയം നി­രക്കു­ വർ‍­ദ്ധന വി­ദേ­ശി­കൾ‍­ക്കു­ പ്രയാ­സമു­ളവാ­ക്കു­മെ­ങ്കി­ലും സംവി­ധാ­നങ്ങൾ‍ ഒരു­ക്കു­ന്നതി­നും മറ്റു­മു­ള്ള ചെ­ലവ് പരി­ഗണി­ക്കു­ന്പോൾ‍ വളരെ­ അനി­വാ­ര്യമാ­ണെ­ന്നു­ പാ­ർ‍­ലമെ­ന്റി­ന്റെ­ ആരോ­ഗ്യസമി­തി­ അംഗം ഖാ­ലിദ് അൽ‍ മൂ­നിസ് പ്രസ്താ­വി­ച്ചു­. അതേ­സമയം ഇതി­നകം പു­റത്തു­വന്ന നി­രക്ക് വി­ദേ­ശി­കൾ‍­ക്കു­ താ­ങ്ങാൻ‍ പറ്റാ­ത്തതാ­ണെ­ന്നും യു­ക്തി­സഹമല്ലെ­ന്നും യൂ­സഫ് ഫദലാഹ് എം.പി­ പറഞ്ഞു­. കു­റഞ്ഞ വരു­മാ­നക്കാ­രെ­ക്കൂ­ടി­ കണക്കി­ലെ­ടു­ത്തു­ള്ളതാ­കണം വർ‍­ദ്ധനയെ­ന്ന് അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed