സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ്


കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തുന്നു. ഈ സംവിധാനം വൈകാതെ പ്രാബല്യത്തിൽ വന്നേക്കും. ഇത് സംബന്ധിച്ച നിയമനിർമ്മാണം പാർലമെന്റിൽ താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന.

സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ അതത് തൊഴിൽ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉറപ്പുവരുത്തുന്നതിനും നടപടിയുണ്ടാകും. ഹെൽ‌ത്ത് ഇൻഷുറൻസ് ആശുപത്രികൾ നിലവിൽ വരുന്നതോടെ വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ പൂർണ്ണമായും നിരോധിക്കും.

മന്ത്രാലയങ്ങളിൽ കൺസൽറ്റൻസി തസ്തികകളിലും മുതിർന്ന ഉദ്യോഗ തസ്തികകളിലും വിദേശികളെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും ഉടനെയുണ്ടാകുമെന്നാണ് വിവരം. പ്രതിവർഷം 30 ശതമാനം വീതം വിദേശികളെ കുറയ്ക്കണം എന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. കരാർ കന്പനി വഴിയുള്ള നിയമനങ്ങളിൽനിന്ന് മന്ത്രാലയങ്ങൾ ഭരണനിർവഹണ തസ്‌തികകളിലേക്ക് വിദേശികളെ എടുക്കേണ്ടതില്ലെന്നും നിർദേശമുണ്ട്.

You might also like

Most Viewed