ഐബിഎ കുവൈത്ത് ഇന്റർസ്കൂൾ മെഗാ ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ (ഐബിഎ) കുവൈത്ത് അഞ്ചാമത് ഐബിഎ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഏപ്രിൽ 18ന് ആരംഭിച്ച മത്സരങ്ങൾ ഏപ്രിൽ 22ന് ശനിയാഴ്ച അവസാനിക്കും. പുരുഷ വനിതാ വിഭാഗങ്ങളിലായി സംഘിടിപ്പിച്ചിട്ടുള്ള മത്സരങ്ങൾ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്. ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത് വഴി ബാസ്കറ്റ് ബോൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ സ്കൂളുകൾക്ക് കഴിയണമെന്നും കഴിവതും സ്കൂളുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കണമെന്നും ഐബിഎ പ്രസിഡണ്ട് യുജിയിൻ കോശി പറഞ്ഞു. 52 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ടെന്ന് ഐബിഎ വൈസ് പ്രസിഡണ്ട് സിബി കുര്യൻ അറിയിച്ചു. അണ്ടർ 10, 12, 14, 16, 19 എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

You might also like

Most Viewed