യോഗാ ക്ലാസ് സംഘടിപ്പിക്കുന്നു


കുവൈത്ത് സിറ്റി: ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനം വരാനിക്കെ, കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ് സംഘടിപ്പിക്കുന്നു. കെഒസി സ്പോർട്സ് ക്ലബ്ബിന് പിറകുവശത്തായി അഹമ്മദി ഗാർഡനിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നാളെ (വെള്ളിയാഴ്ച) രാവിലെ 6.30 മുതൽ 8.30 വരെയായിരിക്കും യോഗാ ക്ലാസ് നടക്കുക. രാവിലെ ആറുമണിയോടെ രജിസ്ട്രേഷൻ ആരംഭിക്കും. യോഗാ ക്ലാസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

You might also like

Most Viewed