പഴം-പച്ചക്കറി­ എന്നി­വയു­ടെ­ ലബോ­റട്ടറി­ പരി­ശോ­ധനയ്ക്ക് മന്ത്രി­സഭാ­ നി­ർ­ദ്ദേ­ശം


കുവൈത്ത് സിറ്റി: രാജ്യത്ത് വിൽപ്പന നടത്തുന്ന പഴം-പച്ചക്കറി എന്നിവ ലബോറട്ടറികളിൽ എത്തിച്ച് പരിശോധന നടത്താൻ മന്ത്രിസഭായോഗം നിർദ്ദേശം നൽകി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയെ കൂടാതെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾക്കും ലാബോറട്ടറി പരിശോധന നിർബന്ധമാണെന്നാണ് മന്ത്രിസഭാ നിർദ്ദേശം. പരിശോധന നടത്താനായി ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പഴം-പച്ചക്കറി എന്നിവയുടെ ല ബോറട്ടറി പരിശോധന സംബന്ധിച്ച് സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചത്.

സാമൂഹിക− തൊഴിൽ, ആഭ്യന്തരം, ആരോഗ്യ മന്ത്രാലയങ്ങൾ, കുവൈത്ത് മുനിസിപ്പാലിറ്റി, കൃഷി- മത്സ്യ സ്രോതസ്സ് അതോറിറ്റി, കുവൈത്ത് കസ്റ്റംസ് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ചാണ് അതോറിറ്റി പരിശോധന ഉറപ്പാക്കേണ്ടതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം കാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അൽ സബാഹ് അറിയിച്ചു. 

കുവൈത്തിന്റെ സാന്പത്തികാവസ്ഥയിൽ മാറ്റം വന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡി റിപ്പോർട്ടിലെ പരാമർശങ്ങൾ മന്ത്രിസഭ സ്വാഗതം ചെയ്‌തു.  സാന്പത്തിക പരിഷ്കരണ രംഗത്ത് സർക്കാർ സ്വീകരിച്ച നിലപാടുകൾ ഫലവത്തായിരുന്നുവെന്നാണ് റിപ്പോർട്ട് തെളിയിക്കുന്നതെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. 

ദേശീയ സാന്പത്തിക സുസ്ഥിരതയ്ക്കായുള്ള പ്രവർത്തനങ്ങൾ തുടരാൻ ഈ റിപ്പോർട്ട് പ്രചോദനം നൽകുന്നതായും വിലയിരുത്തപ്പെട്ടു. രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട ഏജൻസികളോടു നടപടികൾ സ്വീകരിക്കണമെന്നു പൊതുമരാമത്ത് മന്ത്രാലയത്തിന് മന്ത്രിസഭ നിർദ്ദേശം നൽകി.

You might also like

Most Viewed