കെ­.കെ­.എം.വൈ­.എഫും മന്നാ­നി­യയും സംയു­ക്തമാ­യി­ ഇഫ്ത്താർ സംഗമം നടത്തി­


കുവൈത്ത്സിറ്റി: കെ.കെ.എം.വൈ.എഫ്‌ ( കുവൈത്ത്‌ കേരള മുസ്ലിം യുവജന ഫെഡറേഷൻ)മന്നാനിയ കുവൈത്ത്‌ കമ്മിറ്റിയും സംയുക്ത ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മംഗഫ്‌ ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തിൽ കെ.കെ.എം.വൈ.എഫ്‌ പ്രസിഡണ്ട് അബ്ദുൽ ഖലാം മൗലവി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ പ്രഭാഷകനായ കെ.കെ.എം.എ വൈസ്‌ ചെയർമാൻ അബ്ദുൽ ഫതാഹ്‌ തയ്യിൽ റമദാനിൽ കേവലം അന്ന പാനീയങ്ങൾ ഒഴിവാക്കി  വിചാര വികാരങ്ങളെ തടഞ്ഞു നിർത്തൽകൊണ്ട്‌ മാത്രം യഥാർത്ത നോംബുകാരനാകുന്നില്ല, മറിച്ച്‌ തന്റെ സർവ്വ അവസ്ഥകളും അറിയുന്ന മനസ്സിലാക്കുന്ന ഒരുസൃഷ്ടാവുണ്ടെന്നും അവനെ ഭയന്ന് ജീവിച്ചെങ്കിൽ മാത്രമേ നോംബുകൊണ്ട്‌ പ്രയോജനമുള്ളൂ എന്ന് പറഞ്ഞു.  

സാമൂഹ്യ സാസ്കാരിക സംഘടനാ നേതാക്കളായ ഷംസു താമരക്കുളം, സക്കീർ പുത്തെൻ പാലത്ത്‌, ഹമീദ്‌ പാലേരി, അബ്ദുൽ മനാഫ്‌ കരുനാഗപ്പള്ളി ആശംസകൾ നേർന്നു.അഷ്റഫ് മണ്ണാം ചേരി, ഉമ്മർ എ.സി,സാനു നിസാർ കന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി. അബ്ദുൽ അസീസ് മൗലവി അൽ ഖാസിമി (പ്രസിഡണ്ട് മന്നാനിയ) സ്വാഗതവും, അസ്ലം ഹംസ സെക്രട്ടറി (കെ.കെ.എം.വൈ.എഫ് ) നന്ദിയും പറഞ്ഞു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed