കു­വൈ­ത്തിൽ കു­ടു­ങ്ങി­യ 500ലധി­കം തൊ­ഴി­ലാ­ളി­കളെ­ ഇന്ത്യൻ‍ സ്ഥാ­നപതി­ സന്ദർ­ശി­ച്ചു­


കുവൈത്ത് സിറ്റി : കന്പനിയിൽ നിന്ന് രാജിവെച്ചിട്ടും നാട്ടിൽ പോകാനാകാതെ കുവൈത്തിൽ‍ കുടുങ്ങിയ 500−ൽ അധികം തൊഴിലാളികളെ ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു. രോഗികളെയും അടിയന്തര പരിഗണന ആവശ്യമുള്ളവരെയും ഉടൻ നാട്ടിലെത്തിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് സ്ഥാനപതി സുനിൽ ജെയിൻ ഉറപ്പു നൽകി. 

പതിനൊന്ന്  മാസമായിട്ട് ശന്പളം ലഭിക്കുന്നില്ല. കന്പിനിയുടെ ഈ സ്ഥിതി തുടക്കത്തിലെ മനസിലാക്കി രാജി സമർപ്പിച്ചു. ആറ് മാസമായി രാജി നൽകിയിട്ട്. എന്നിട്ടും, നാട്ടിൽപോകാൻ കഴിയാത്ത അവസ്ഥ. ഇത്തരത്തിൽ കഴിയുന്ന മലയാളികൾ അടക്കം 500 ഓളം− ഇന്ത്യക്കാരുടെ ക്യാന്പാണ് സ്ഥാനപതി സുനിൽ ജെയിനും എംബസി ലേബർ വിഭാഗം തലവനും സന്ദർശിച്ചത്.

ദിനംപ്രതി രാജി വയ്ക്കുന്നവരുടെ എണ്ണവും കുടിയും വരുന്നു. ക്യാന്പുകളിലായി വേറെയും തൊഴിലാളികൾ കഴിയുന്നുണ്ട്. നേരത്തെ, പലവട്ടം തൊഴിലാളികൾ കൂട്ടമായി എംബസിയിലെത്തി പ്രസ്തുത കന്പിനിയിലെ വിഷയങ്ങൾ‍ അധികൃതരെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംബസി കന്പിനിയുമായി ചർച്ച നടത്തി വരുന്നതിനിടെയിലാണ്സ്ഥാനപതിയുടെ നേത്യത്വത്തിലുള്ള ക്യാന്പ് സന്ദർശനം.

You might also like

Most Viewed