ഉത്തര കൊ­റി­യക്കെ­തി­രെ­ യു­.എൻ ഏർ­പ്പെ­ടു­ത്തി­യ സാ­ന്പത്തി­ക ഉപരോ­ധത്തെ­ പി­ന്തു­ണയ്ക്കും : കു­വൈ­ത്ത്


കുവൈത്ത് സിറ്റി : ഉത്തരകൊറിയക്കെതിരെ യു.‌എൻ പ്രഖ്യാപിച്ച സാന്പത്തിക ഉപരോധത്തിൽ പങ്കാളികളാകുമെന്ന് വ്യക്തമാക്കി കുവൈത്ത്. യു‌‌‌‌.എന്നിന്റെ സാന്പത്തിക ഉപരോധം നിലനിൽക്കെ ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് കുവൈത്ത് യഥേഷ്ടം വിസ അനുവദിക്കുന്നുവെന്ന തരത്തിൽ യു‌‌‌‌.എസ് മാധ്യമങ്ങളിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഉത്തരകൊറിയയ്ക്കെതിരായ നിലപാട് വ്യക്തമാക്കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. വിസ അനുവദിക്കില്ലെന്നു വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

രാജ്യാന്തര നിയമങ്ങളോടു കുവൈത്തിനുള്ള പ്രതിബദ്ധതയാണു യു‌‌‌‌.എൻ പ്രമേയവുമായി സഹകരിക്കാൻ കുവൈത്തിനു പ്രേരകം. അടുത്തവർഷംതൊട്ടു യു‌‌‌‌.എൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗത്വംകൂടി വഹിക്കേണ്ടിവരുന്ന കുവൈത്തിനു യു‌‌‌‌.എൻ പ്രമേയം കൃത്യമായി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും പ്രസ്‌താ‍‍‍‍വനയിൽ വ്യക്തമാക്കി.

യു‌‌‌‌.എൻ പ്രമേയത്തിന് അനുസൃതമായി ഉത്തരകൊറിയയ്ക്കെതിരായ സാന്പത്തിക ഉപരോധം പ്രാവർത്തികമാക്കുന്നതിനു ദേശീയ സമിതിയുണ്ട്. ആവശ്യമായ നടപടികൾ സമിതിയുടെ മേൽനോട്ടത്തിലാണു പ്രാവർത്തികമാക്കുക. ഉത്തരകൊറിയയിലേക്കു നേരിട്ടുള്ള വിമാന സർവ്വീസ് നിർത്തലാക്കുക, ഉത്തരകൊറിയയിലേക്കുള്ള പണമിടപാടും വാണിജ്യ ലൈസൻസ് വിതരണവും നിർത്തിവയ്ക്കുക, കുവൈത്ത് നിധിയിൽ നിന്നും അറബ് സാന്പത്തികവികസന നിധിയിൽനിന്നും ഉത്തരകൊറിയയ്ക്ക് സാന്പത്തിക സഹായം നൽകുന്നത് ഒഴിവാക്കുക, ചരക്കുനീക്കം ഉപേക്ഷിക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കാവുന്നത്.  

You might also like

Most Viewed