വാ­റ്റ് നടപ്പാ­ക്കൽ : അന്തി­മ തീ­രു­മാ­നം പാ­ർ­ലി­മെ­ന്റി­ന്റേ­തെ­ന്ന് കു­വൈ­ത്ത് ധനമന്ത്രാ­ലയം


കുവൈത്ത് സിറ്റി : രാജ്യത്ത് വാറ്റ് (മൂല്യവർദ്ധിത നികുതി) നടപ്പാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പാർലിമെന്റിന്റേതായിരിക്കുമെന്ന് വ്യക്തമാക്കി കുവൈത്ത് ധനമന്ത്രാലയം. ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന വാറ്റ് നിയമത്തെ പാർലിമെന്റിൽ എതിർക്കുമെന്ന് കഴിഞ്ഞ ദിവസം ചില എം‌.പിമാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

ട്വിറ്റർ സന്ദേശത്തിലൂടെയാ ണ് വാറ്റ്, സെലക്ടീവ് നികുതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാർലിമെന്റ് തന്നെയാണെന്ന് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജി.സി.സി അംഗീകരിച്ച വാറ്റ് നിയമത്തിന്റെ കരടിന് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.  മന്ത്രിസഭ അംഗീകരിച്ച കരടുബിൽ പാർലിമെന്റിന്റെ അനുമതിക്കായി അയച്ചിട്ടുമുണ്ട്.  

രാജ്യാന്തര തലത്തിലുള്ള കരാറുകൾ ആദ്യം മന്ത്രിസഭ അംഗീകരിച്ചശേഷം പാർലിമെന്റിന്റെ അനുമതിക്കായി അയയ്ക്കുക എന്ന ഭരണഘടനാ‍‍‍‍പരമായ നടപടി സ്വീകരിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ. ബിൽ തള്ളാനും കൊള്ളാനുമുള്ള അധികാരം പാർലമെന്റിനുണ്ട്. രണ്ടു ബില്ലുകളും സംബന്ധിച്ച് പാർലമെന്റിന്റെ ബന്ധപ്പെട്ട സമിതികൾ സമഗ്ര പഠനം നടത്തിയശേഷമാകും ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരിക. ജി.സി.സിയുമായി ബന്ധപ്പെട്ട സം‌യുക്ത സമിതി പഠനം നടത്തിയ ശേഷമാണ് കരാറിന്ജി.സി.സി അംഗീകാരം നൽകിയതെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം വാറ്റ് ഏർപ്പെടുത്തുന്പോൾ ചില മേഖലകളെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശമുള്ളതായി ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, റിയൽ എേസ്റ്ററ്റ്, പൊതുഗതാഗതം, എണ്ണ−, അവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് വാറ്റിൽ നിന്ന് ഒഴിവാക്കാൻ ആലോചിക്കുന്ന മേഖലകൾ. 

You might also like

Most Viewed