സ്വകാ­ര്യവൽ­ക്കരണം : പഠനത്തിന് സാ­ങ്കേ­തി­ക സമി­തി­യെ­ ചു­മതലപ്പെ­ടു­ത്തി­


കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ വൽക്കരണ നടപടികൾ ശക്തമാക്കുന്നതിന് ആവശ്യമായ പഠനത്തിന് സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തി. ഏതൊക്കെ മേഖലയിലാണ് സ്വകാര്യവൽക്കരണം നടപ്പാക്കേണ്ടത് എന്നത് സംബന്ധിച്ചും ഇതിലെ മുൻഗണനാക്രമവും പഠനം നടത്തിയ ശേഷം സമിതി മന്ത്രിസഭക്ക് സമർപ്പിക്കും. 

ഇൗ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ തുടർനടപടികൾക്ക് രൂപംനൽകും. ചില സർക്കാർ വകുപ്പുകളിൽ സ്വകാര്യവൽക്കരണം നടപ്പാക്കാൻ സർക്കാർ ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള നിയമനടപടികൾക്ക് തയ്യാറെടുക്കുകയാണ്.

You might also like

Most Viewed