സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു


കുവൈത്ത് സിറ്റി : പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ സംഘടനകളുടെ യോഗം ചേർന്നു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറ്കടർ എൻ.അജിത് കുമാർ പങ്കെടുത്ത യോഗത്തിൽ എസ്.എ.ലബ്ബ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തിനുള്ളിൽ കുവൈത്തിൽ പ്രവാസി ക്ഷേമനിധിയിൽ ഒരു ലക്ഷം പുതിയ അംഗങ്ങളെ ചേർക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ പറഞ്ഞു.

അതിന്റെ ഭാഗമായി വിപുലമായ അംഗത്വ ക്യാംപെയിൻ സംഘടിപ്പിക്കും. ഇതിനായി എല്ലാ പ്രവാസി സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ മേഖലകൾ കേന്ദ്രീകരിച്ച് ക്യാംപെയിൻ നടത്തും.
കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ യോഗത്തിനെത്തിച്ചേർന്നു. പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് ഡയറക്ടർ മറുപടി നൽകി. യോഗത്തിന് ജെ.സജി സ്വാഗതവും, സി.എസ്. സുഗതകുമാർ നന്ദിയും രേഖപ്പെടുത്തി.

You might also like

Most Viewed