പലസ്‌തീൻ കു­ട്ടി­കളു­ടെ­ ക്ഷേ­മത്തി­നാ­യി­ കു­വൈ­ത്തിൽ രാ­ജ്യാ­ന്തര സമ്മേ­ളനം


കുവൈത്ത് സിറ്റി : പലസ്‌തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി കുവൈത്തിൽ രാജ്യാന്തര സമ്മേളനം.  അറബ്, ഇസ്ലാമിക് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. 

കുവൈത്ത് സാമൂഹിക− തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിച്ചു.

കുവൈത്ത് അമീർ നേതൃത്വം നൽകി ഒരുക്കിയ സമ്മേളനം പലസ്‌തീൻ കുട്ടികളുടെ പ്രയാസങ്ങൾ ലോകത്തെ ധരിപ്പിക്കാൻ പര്യാപ്‌തമായെന്ന് കരുതുന്നതായി പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. പലസ്‌തീൻ ജനതയെ സഹായിക്കുന്ന കുവൈത്ത് സമീപനത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യ ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരിതമാണ് പലസ്‌തീനിലെ കുട്ടികൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

You might also like

Most Viewed