കു­വൈ­ത്തിൽ ജോ­ലി­യി­ല്ലാ­തെ­ ദു­രി­തമനു­ഭവി­ക്കു­ന്ന മലയാ­ളി­ നഴ്‌സു­മാർ ഇന്ത്യൻ എംബസി­യിൽ പരാ­തി­ നൽ­കി­


കുവൈത്ത് സിറ്റി : കുവൈത്തിൽ വിസയും ജോലിയുമില്ലാതെ ഒന്നര വർഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാർ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇന്ത്യയിൽ നിന്നുള്ള വിവിധ ഏജൻസികൾ മുഖേന 2016 ഏപ്രിൽ മാസത്തിലെത്തിയവരാണിവർ. ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിലെത്തി ജോലി ഇല്ലാതെ കഴിയുന്ന 58 നഴ്‌സുമാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇതിൽ 41 പേരുടെ വിവരങ്ങളാണ് എംബസിയിൽ നേരിട്ടെത്തി  നൽകിയത്.  ഇതിൽ 23 പേർക്ക് ഒരു വർഷത്തേക്ക് വിസ അടിച്ചിരുന്നു. എന്നാൽ മറ്റുള്ളവർക്ക് അതുപോലുമുണ്ടായിട്ടില്ല.

58ൽ ഒരു പുരുഷ നഴ്‌സുമാത്രമാണുള്ളത്. ഫർ‍വാനിയായിൽ, മിനിസ്ട്രി തന്നെ ഇവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏജന്റുമാരും കുവൈത്തിലെ അവരുടെ ഓഫീസുകളിൽ ബന്ധപ്പെടുന്നതിനൊപ്പം, ആരോഗ്യ മന്ത്രാലയം അധികൃതരെയും കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. കുടാതെ, ജൂലൈ 15ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് വിഷയം ചൂണ്ടിക്കാണിച്ച് കത്ത് അയച്ചിട്ടും നടപടികളെന്നുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവർ എംബസിയേ സമീപിച്ചത്.

ജോലിയില്ലാതെ ദുരിതത്തിൽ കഴിയുന്ന ഇവരിൽ ചിലരെ കൊണ്ടു വന്ന കുവൈത്തിലെ ഒരു സ്വകാര്യ കന്പനിക്ക് തന്നെയായിരുന്നു കഴിഞ്ഞ മാസം ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്ന് 670 നഴ്‌സുമാരെ കൊണ്ടു വരാനുള്ള അനുവാദം നൽകിയത്. ജോലി ചെയ്തിട്ടും ശന്പളം ലഭിക്കാതെ കഴിയുന്ന നൂറ് കണക്കിന് നഴ്‌സുമാരുടെ വിഷയം ചൂണ്ടിക്കാട്ടി കുവൈത്ത് നഴ്‌സസ് അസോസിഷേൻ രംഗത്ത് വന്നതോടെ മന്ത്രി ഇടപ്പെട്ട് ഇന്ത്യയിൽ നിന്ന് 2010 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം താൽക്കാലികമായി മാറ്റിവച്ചതായും അറിയിച്ചരുന്നു. വിഷയം കുവൈത്ത് ആരേഗ്യ മന്ത്രാലയം അധികൃതരുെട ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംബസി ലേബർ വിഭാഗം അധികൃതർ പിന്നീട് പറഞ്ഞു.

You might also like

Most Viewed