ജി­.സി­.സി­ ഉച്ചകോ­ടി­ വെ­ട്ടി­ച്ചു­രു­ക്കി­


കുവൈത്ത് സിറ്റി : ഖത്തർ വിഷയത്തിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളെത്തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ വെട്ടിച്ചുരുക്കി. ഇന്നലേയും ഇന്നും നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് അവസാനിച്ചത്. സൗദി രാജാവ് സൽമാൻ‍ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ പ്രതിനിധിയായി സൗദി വിദേശകാര്യമന്ത്രി ആദിലൽ അൽ ജബൈർ, ഒമാൻ സുൽത്താൻ വാബുസ് ബിൻ സയ്യിദിന്റെ പ്രതിനിധിയായി ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രി ഫാഹദ് ബിൻ മഹ്മൂദ് അൽ സയിദ് കൂടാതെ ബഹ്‌റൈനിൽ നിന്നുള്ള ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നീ രാഷ്ട്രത്തലവന്മാരാണ് ഉദ്ഘാടനസമ്മേളത്തിൽ പങ്കെടുത്തത്. 

ജി.സി.സി. ഘടനയിൽ സമീപ ഭാവിയിൽ തന്നെ മാറ്റം വന്നേക്കുമെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ‍ അൽ സബാഹ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മേഖലയിലെ വെല്ലുവിളികളെ മികച്ച രീതിയിൽ അതിജീവിക്കാൻ പര്യാപ്തമായ തരത്തിലായിരിക്കും ജി.സി.സിയുടെ ഘടനയിൽ മാറ്റംവരുത്തുകയെന്നും അമീർ പറഞ്ഞു.  

നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ രാജ്യത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരും. ജി.സി.സി. ഉച്ചകോടിയുടെ പ്രധാന കാരണം മധ്യസ്ഥത തുടരുകയെന്നതാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുമെന്നും അമീർ വ്യക്തമാക്കി. അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നതയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി വേദനാജനകവും പ്രതികൂലവുമായ കാര്യങ്ങളാണ് ഗൾഫ് അഭിമുഖീകരിക്കുന്നതെന്നും അമീർ പറഞ്ഞു. ഗൾഫ് മേഖലയിൽ ഉണ്ടായിട്ടുള്ള വെല്ലുവിളികൾ നേരിടേണ്ടതിന്റെയും രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയയെക്കുറിച്ചും അമീർ ഓർമിപ്പിച്ചു.

You might also like

Most Viewed