വൃക്ക മാറ്റി വക്കൽ : എം എം വിനീഷിന് ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ സഹായഹസ്തം


"സഹായിക്കുന്ന കരങ്ങളാണ്‌ പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത്‌"

കുവൈത്ത് സിറ്റി : വൃക്ക മാറ്റി വക്കൽ ശസ്ത്ര ക്രിയക്ക്‌ സഹായം തേടുന്ന ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ എം എം വിനീഷിന് ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ സഹായഹസ്തം.


ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ നവംമ്പർ മാസത്തിലെ ചാരിറ്റി ബുധനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വിശ്വംബര പണിക്കർ വിനീഷിന്റെ പിതാവ്‌ ശ്രീ മോഹനന് കൈമാറി. വിനീഷ്‌ സഹായനിധി കമ്മിറ്റി രക്ഷാധികാരി ശ്രീ.വരദരാജൻ നായർ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ മെംമ്പർ വർഗ്ഗീസ്‌ ജോൺ,ശ്രീ.റ്റി.ജെ.ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

You might also like

Most Viewed