അനു­മതി­യി­ല്ലാ­തെ­ പരസ്യബോ­ർ­ഡു­കൾ സ്ഥാ­പി­ച്ചാൽ 300 ദി­നാർ പി­ഴ


കുവൈത്ത് സിറ്റി : വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. പ്രത്യേക അനുമതി കരസ്ഥമാക്കാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ഇതനുസരിച്ച് അനുമതിപത്രം കരസ്ഥമാക്കുന്നതിന് മുന്പ് ഏതെങ്കിലും സ്ഥാപനത്തിന്റെയോ പരിപാടികളുടെയോ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 100 മുതൽ 300 ദിനാർ വരെ പിഴ ഈടാക്കും.

സ്വദേശികൾക്കിടയിൽ നടക്കുന്ന വിവാഹ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി അടിയന്തര വിഭാഗം മേധാവി സൈദ് അൽ ഇൻസി അറിയിച്ചു. ഇത്തരം പരസ്യബോർഡുകൾ മുന്നറിയിപ്പു കൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed