അടു­ത്ത വർ­ഷത്തോ­ടെ­ എണ്ണ വി­പണി­ സ്ഥി­രത നേ­ടു­മെ­ന്ന് കു­വൈ­ത്ത് എണ്ണമന്ത്രി­


കുവൈത്ത് സിറ്റി : അടുത്ത വർഷത്തോടെ എണ്ണവിപണി സ്ഥിരത കൈവരിക്കുമെന്ന് കുവൈത്ത് എണ്ണമന്ത്രി ഇസാം അൽ മർസൂഖ്. എണ്ണവില നിലവിലുള്ള നിലവാരത്തിൽ നിലനിർത്തേണ്ടതുണ്ടെന്നും ഇസാം അൽ മർസൂഖ് പറഞ്ഞു. ഉൽപ്പാദന തോത് വെട്ടിക്കുറച്ച നടപടി ജൂണിൽ ചേരുന്ന ഒപെക് യോഗം അവലോകനം ചെയ്യും. ഇതു സംബന്ധിച്ച പഠനം അതിന് മുന്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉൽപ്പാദനത്തിൽ 18 ലക്ഷം ബാരൽ കുറവ് വരുത്തിയ നടപടി അടുത്തവർഷം അവസാനംവരെ ദീർഘിപ്പിക്കാൻ നവംബർ 30ന് ഒപെക്−, ഒപെക് ഇതര രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. 2016ൽ ബാരലിന് 30 ഡോളർ വരെയായി കുറഞ്ഞ എണ്ണവില ഉൽപ്പാദന തോത് കുറച്ച സാഹചര്യത്തിൽ ഇരട്ടിയായിട്ടുണ്ട്. 

ഉൽപ്പാദന തോത് കുറയ്ക്കൽ നിരീക്ഷിക്കുന്നതിനുള്ള സം‌യുക്ത മന്ത്രിതല സമിതി ജനുവരിയിൽ ഒമാനിൽ ചേരും. അതേസമയം പെട്രോളിയം കയറ്റുമതി ചെയ്യുന്ന അറബ് രാജ്യങ്ങളുടെ സംഘടനയായ ഒ‌.എ‌.പി‌‌‌‌‌‌‌‌ഇസിയുടെ 99‍ാംമത് സമ്മേളനം കുവൈത്തിൽ ചേർന്നു. 

വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിൽ സംഘടനാ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തു. ഈജിപ്ത് പെട്രോളിയ ധാതുവിഭവ മന്ത്രി താരീഖ് അൽ മുല്ല സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ്, കുവൈത്ത് എണ്ണമന്ത്രി ഇസാം അൽ മർസൂഖ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.

You might also like

Most Viewed