കു­വൈ­ത്തിൽ‍ 16 അംഗ മന്ത്രി­സഭ രൂ­പവൽ­ക്കരി­ച്ചു­


കുവൈത്ത് സിറ്റി :  നിയുക്ത പ്രധാനമന്ത്രിയായ ഷെയ്ഖ് ജാബിർ‍ അൽ‍ മുബാരക് അൽ‍ ഹാമദ് അൽ‍ സബ സമർ‍പ്പിച്ച പ്രധാനമന്ത്രിയുൾ‍പ്പെടെ യുള്ള 16 അംഗ മന്ത്രിസഭയ്ക്ക് കുവൈത്ത് അമീർ‍ ഷെയ്ഖ് സബ അൽ‍ അഹമ്മദ് അൽ‍ ജാബിർ‍ അൽ‍ സബ അംഗീകാരം നൽ‍കി.

തിങ്കളാഴ്ച ഉച്ചയോടെയാണ് കുവൈത്തിലെ സേഫ് കൊട്ടാരത്തിലെത്തി നിയുക്തപ്രധാനമന്ത്രി ഷെയ്ഖ് ജാബിർ‍ അൽ‍ മുബാരക് അൽ‍ ഹാമദ് അൽ‍ സബ, അമീർ‍ ഷെയ്ഖ് സബ അൽ‍ അഹമ്മദ് അൽ‍ ജാബിർ‍ അൽ‍ സബയ്ക്ക് മന്ത്രിമാരുടെ പട്ടിക സമർ‍പ്പിച്ചത്.

ഷെയ് നാസർ‍ സബ അൽ‍ അഹമ്മദ് അൽ‍ സബ (ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും), ഷെയ്ഖ് സബ ഖാലിദ് അൽ‍ ഹാമദ് അൽ‍ സബ (ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും), ഷെയ്ഖ് ഖാലിദ് അൽ‍ ജറാഹ് അൽ‍ സബ (ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും), അനസ് ഖാലിദ് അൽ‍ സലാഹ് (ഉപപ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയും). നയിഫ് ഫലാഹ് അൽ‍ ഹജ്‌റഫ് (ധനമന്ത്രി), ഹിന്ദ് സബീഹ് ബരാക് അൽ‍ സബീഹ് (ഏക വനിതാമന്ത്രി, തൊഴിൽ‍−സാമൂഹികം− സാന്പത്തിക വകുപ്പുകളുടെ മന്ത്രി), ഖാലിദ് നാസ്സർ‍ അൽ‍ റാദിന്‍ (വാണിജ്യ−വ്യവസായ യുവജനകാര്യമന്ത്രി), മുഹമ്മദ് നാസർ‍ അൽ‍ ജാബ്രി (വാർ‍ത്താവിതരണമന്ത്രി), ഡോ. ബാസ്സിൽ‍ ഹുമുദ് ഹാമദ് അൽ‍ സബ (ആരോഗ്യമന്ത്രി), ബക്കീൽ‍ ഷിബീബ് അൽ‍ റഷീദ് (എണ്ണ ജലവൈദ്യുതി മന്ത്രി), ജിനാന്‍ മോഹ്‌സിന്‍ റമദാന്‍ (ഹൗസിങ് സർ‍വീസസ് വകുപ്പുമന്ത്രി), ഹമീദ് മുഹമ്മദ് അൽ‍ ആസ്മി (വിദ്യാഭ്യാസ−ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി), ഹുസ്സാം അബ്ദുള്ള അൽ‍ റൂമി (പബ്ലിക് മുനിസിപ്പാലിറ്റി വകുപ്പുമന്ത്രി), ആദിൽ‍ മുസായിദ് അൽ‍ ഖറാഫി (ദേശീയ അസംബ്ലികാര്യ മന്ത്രി), ഫഹദ് അൽ‍ മുഹമ്മദ് അൽ‍ അഫാസി (നിയമം മതകാര്യാലയം ഇസ്ലാമിക് വകുപ്പുമന്ത്രി) എന്നിവരാണ് പുതിയ മന്ത്രിമാർ.

You might also like

Most Viewed