ചി­കി­ത്സാ­ ഫീസ് വർ­ദ്ധന : സർ­ക്കാ­രി­ന് 40 ശതമാ­നം ലാ­ഭമെ­ന്ന് ആരോ­ഗ്യമന്ത്രി­


കുവൈത്ത് സിറ്റി : വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിച്ചത് വഴി ചികിത്സാ ചെലവിനത്തിൽ സർക്കാരിന് 40 ശതമാനം ലാഭമുണ്ടായെന്ന് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി. സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും മരുന്നു ലഭ്യത കൂട്ടാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഹൃദ്രോഗികളിൽ നിന്ന് ഐ.സി.യു വാടക ഈടാക്കേണ്ടതില്ലെന്ന് ആശുപത്രി ഡയറക്ടർമാർക്കും മെഡിക്കൽ സെന്റർ മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നുംജമാൽ അൽ ഹർബി അറിയിച്ചു.  

ഒക്ടോബർ ഒന്നിനാണ് വിദേശികളുടെ ചികിത്സാഫീസ് വർദ്ധന നിലവിൽ വന്നത്. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുമെന്ന പ്രചാരണം ആരോഗ്യമന്ത്രി തള്ളി. ഫീസ് വർദ്ധന സംബന്ധിച്ച തീരുമാനം നിയമാനുസൃതം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ നിലവിൽ വരുന്നതോടെയാകും ഇൻഷുറൻസ് ഫീസ് വർദ്ധന നടപ്പാക്കുകയെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ആദ്യത്തെ ഇൻഷുറൻസ് ആശുപത്രി 2020 അവസാനം നിലവിൽ വരുമെന്നാണ് സൂചന. നിലവിൽ 50 ദിനാറാണ് പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് ഫീസ്. അത് 130 ദിനാറായി വർദ്ധിപ്പിക്കുമെന്നാണ് സൂചന.  

You might also like

Most Viewed