എച്ച്ഐവി­ ബാ­ധി­തർക്ക് പ്രത്യേക ക്ലിനിക്ക്


കുവൈത്ത് സിറ്റി : രാജ്യത്ത് 363 സ്വദേശികൾ എച്ച്‌ഐവി ബാധിതരുണ്ടെന്നും അവരുെട ചികിത്സയ്ക്കായി പ്രത്യേക ക്ലിനിക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ അറിയിച്ചു. രാജ്യത്തുനിന്ന് 2030നകം എയ്ഡ്സ് പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. കൂടാതെ, എച്ച്‌ഐവി ബാധിതരെ കണ്ടെത്തുന്നതിന് ദേശീ‍‍യതലത്തിൽ എച്ച്‌ഐവി/എയ്ഡ്സ് വിരുദ്ധ ക്യാന്പയിൻ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. എച്ച്‌ഐവി ചികിത്സാ രംഗത്ത് യു‌‌എൻ പഠനമനുസരിച്ച് ജൂലൈയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ മെന മേഖലയിൽ ഏറ്റവും പുരോഗമിച്ച ചികിത്സാ സംവിധാനം കുവൈത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിലെ എച്ച്‌ഐവി ബാധിതരിൽ 80 ശതമാനവും ആന്റിറെട്രോവൈറൽ മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് വിലയിരുത്തി.

You might also like

Most Viewed