ജി­.സി­.സി­ പാ­ർ­ലി­മെ­ന്റ് സമ്മേ­ളനം കു­വൈ­ത്തിൽ നടന്നു­


കുവൈത്ത് സിറ്റി : പതിനൊന്നാമത് ജി.സി.സി പാർലിമെന്റ് സമ്മേളനം കുവൈത്തിൽ നടന്നു. ഷെറാട്ടൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് അമീർ അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായി ജി.സി.സി അംഗരാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്. 

ജി.സി.സി പാർലിമെന്റ് സമ്മേളനം അംഗരാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത അസ്വസ്ഥത നീക്കം ചെയ്ത് വലിയ പ്രത്യാശയ്ക്ക് ഇടം നൽകുന്നതായി കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ−ഗാനിം അഭിപ്രായപ്പെട്ടു. അതേസമയം ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളും പ്രതിസന്ധികളും മറികടക്കാൻ അമീർ ഷെയ്ഖ് സബയുടെ നേതൃത്വത്തിൽ നടക്കുന്ന ഐക്യശ്രമങ്ങൾ ഫലം കാണുമെന്നും സ്പീക്കർ മർസൂഖ് അൽഗാനിം വ്യക്തമാക്കി.

അമീർ ഷെയ്ഖ് സബ ആതിഥ്യമരുളുന്ന ഗൾഫ് സമ്മേളനങ്ങൾ ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ പുത്തൻ പ്രതീക്ഷകൾ നൽകുകയാണ്. അംഗരാജ്യങ്ങൾക്കിടയിൽ മുന്പില്ലാത്ത വിധം ഐക്യവും കെട്ടുറപ്പും ഇപ്പോൾ പ്രകടമാണ്. 23−ാംമത് അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിന് കുവൈത്ത് വേദിയായത് മാറ്റങ്ങൾക്കു തുടക്കമായെന്ന് ബഹ്റൈൻ കൗൺസിൽ സ്പീക്കർബിൻ ഇബ്രാഹിം അൽമല്ല അഭിപ്രായപ്പെട്ടു. ജി.സി.സി ഐക്യം നിലനിർത്തുന്നതിൽ കുവൈത്ത് അമീർ വഹിക്കുന്ന പങ്ക് വരുംതലമുറയും ചരിത്രവും അടയാളപ്പെടുത്തുമെന്ന് അൽമല്ല പറഞ്ഞു.

You might also like

Most Viewed