ഇറാഖ് പു­നർ­നി­ർ­മ്മാ­ണത്തി­നു­ള്ള രാ­ജ്യാ­ന്തര സമ്മേ­ളനത്തിന് തു­ടക്കം


കുവൈത്ത് സിറ്റി : ഇറാഖ് പുനർനിർമാണത്തിനായുള്ള രാജ്യാന്തര സമ്മേളനം കുവൈത്തിൽ ആരംഭിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിൽ 70 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.  ഐ‌.എസ് അക്രമങ്ങളിൽ ഉൾപ്പെടെ തകർന്നുകിടക്കുന്ന ഇറാഖിലെ നാശനഷ്ടങ്ങളുടെ വിവരങ്ങളും സ്ഥിരതയും സാമൂഹിക പുരോഗതിയും സമാധാനവും കൈവരുത്തുന്നതിന് അനിവാര്യമായ വിഷയങ്ങളാകും ആദ്യ ദിവസം ചർച്ചചെയ്യുക.

 നിക്ഷേപ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസം ഇറാഖിലെയും കുർദിസ്ഥാൻ മേഖലയിലെയും വിവിധ മേഖലകളിൽ നടപ്പാക്കാവുന്ന 212 പദ്ധതികൾ അവതരിപ്പിക്കും. മൂന്നാം ദിവസം അമീർ, ഇറാഖ് പ്രധാനമന്ത്രി, യു‌‌‌‌‌‌.‌‌‌‌‌എൻ സെക്രട്ടറി ജനറൽ, ലോക ബാങ്ക് മേധാവി, യൂറോപ്യൻ യൂണിയൻ ചീഫ് കോഓർഡിനേറ്റർ എന്നിവർ പങ്കെടുക്കും. സമ്മേളന പ്രഖ്യാപനവും അന്നുണ്ടാകും. 

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർത്തൃത്വത്തിലാണ് സമ്മേളനം. ഇറാഖിന്റെ പുനർനിർമിതിയിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യതകളും സമ്മേളനം ചർച്ച ചെയ്യും. വിവിധ രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തോളം കന്പനികളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.  

ഇറാഖിൽ ജീവകാരുണ്യ−മാനുഷിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും സമ്മേളനവും ഇതോടൊപ്പം ഇന്ന് കുവൈത്തിൽ ആരംഭിക്കുന്നുണ്ട്. കുവൈത്ത് ആസ്ഥാനമായുള്ള രാജ്യാന്തര ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം. ഇറാഖിൽ നിന്ന് 25, കുവൈത്തിൽ നിന്ന് 15 സംഘങ്ങൾ ഉൾപ്പെടെ 70 രാജ്യാന്തര സന്നദ്ധസംഘടനകൾ സമ്മേളനത്തിൽ പങ്കെടുക്കും.

You might also like

Most Viewed