പൊ­തു­മാ­പ്പ് : എമർ­ജൻ­സി­ സർ­ട്ടി­ഫി­ക്കറ്റി­നാ­യി­ എത്തി­യ മലയാ­ളി­കളു­ടെ­ എണ്ണത്തിൽ കു­റവ്


കുവൈത്ത് സിറ്റി : പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്ന ഇന്ത്യക്കാരിൽ കൂടുതലും ആന്ധ്ര, തെലങ്കാന സ്വദേശികൾ. എമർജൻസി സർടിഫിക്കറ്റിനായി ഇന്ത്യൻ എംബസിയിൽ എത്തിയവരിൽ മലയാളികൾ കുറവാണ്. മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായുണ്ടെന്നാണ് ഏകദേശ കണക്ക്. അവരിൽ വലിയൊരുപങ്ക് മലയാ‍‍‍‍‍‍‍‍ളികളായിരിക്കാമെന്ന നിഗമനമുണ്ടെങ്കിലും നടപടികൾക്കായി പലരും മുന്നോട്ടു വരുന്നില്ല.

എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനും തുടർനടപടികൾക്കും മറ്റുമായി ഒട്ടേറെ മലയാളി സംഘടനകൾ സജീവമാണെങ്കിലും അവരെ തേടി എത്തുന്നവരിലും മലയാളികൾ കുറവാണ്. എമർജൻസി സർടിഫിക്കറ്റിനുള്ള നടപടികളും വിമാനയാത്രാ സൗകര്യവുമൊക്കെ പ്രയാസകരമാകുമെന്നതിനാൽ അവസാന ദിവസങ്ങളിലേക്കു കാത്തിരുന്നാൽ പ്രയാസമാകുമെന്നും അധികൃതർ ഓർമിപ്പിച്ചു. 

അതേസമയം, ഫർവാനിയ ഇമിഗ്രേഷൻ ഓഫിസിൽ പൊതുമാപ്പുകാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുമാപ്പ് കാലാവധി 22ന് അവസാനിക്കും. അതിനിടെ ഖറാഫി നാഷനൽ കന്പനിയിൽ പ്രയാസപ്പെടുന്ന ഇന്ത്യക്കാരിൽ 600 ലേറെ ഇന്ത്യക്കാർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ എംബസി നൽകി. 

കന്പനിയിൽ നിന്ന് പാസ്പോർട്ട് തിരികെ ലഭിക്കാത്ത ഒട്ടേറെപ്പേർക്ക് എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റും സൗജന്യമായാണ് നൽകിയത്. എമർജൻസി സർട്ടിഫിക്കറ്റ് ഫീസായ അഞ്ച് ദിനാർ അവരിൽ നിന്ന് ഈടാക്കിയില്ലെന്ന് അധികൃതർ അറിയിച്ചു.

You might also like

Most Viewed