സി­ഗരറ്റ് വി­ലവർ­ദ്ധന അനു­വദി­ച്ചി­ട്ടി­ല്ലെ­ന്ന് കു­വൈ­ത്ത് വാ­ണി­ജ്യ മന്ത്രാ­ലയം


കുവൈത്ത് സിറ്റി : സിഗരറ്റിനു വിലവർദ്ധന അനുവദിച്ചിട്ടില്ലെന്നു വാണിജ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അൽ റൗദാൻ അറിയിച്ചു. തങ്ങളുടെ ഉൽപന്നങ്ങൾക്കു വില വർദ്ധിപ്പിക്കുന്നതായി ഒരു സിഗരറ്റ് കന്പനി ഏജന്റ് മന്ത്രാലയത്തിന് എഴുതിയ സാഹചര്യത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തൽ. 

ഉൽപന്നങ്ങളുടെ വില മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും ഏകപക്ഷീയമായ വിലവർധന ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉൽപന്നങ്ങൾ അവശ്യവസ്തുക്കൾ ആയാലും അല്ലെങ്കിലും സബ്‌സിഡി ഉൽപ്പന്നങ്ങളാണെങ്കിലും അല്ലെങ്കിലും വിലയുടെ കാര്യത്തിൽ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കുവൈത്തിൽനിന്നു സൗദി അറേബ്യയിലേക്കു കടത്തുകയായിരുന്ന 304 ഡസൻ പെട്ടി സിഗരറ്റ് സാൽമി അതിർത്തിയിൽ കസ്റ്റംസ് പിടികൂടി.

You might also like

Most Viewed