വി­ദേ­ശി­കളു­ടെ­ ലൈ­സൻ­സ് ഫീസ് വർ­ദ്ധന നൂ­റി­രട്ടി­ ആക്കണമെ­ന്ന നി­ർ­ദ്ദേ­ശം തള്ളി­


കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ലൈസൻസ് ഫീസ് വർദ്ധന നൂറിരട്ടി ആക്കണമെന്ന പ്രമുഖ എം.പി മാരുടെ നിർദ്ദേശം പാർലിമെന്റ് സബ്കമ്മറ്റി തള്ളി. കഴിഞ്ഞ വർഷമാണ് പാർലിമെന്റിൽ പ്രമുഖ എം.പി മാരായ സഫാ ഹാഷിം, ഖാലിദ് അൽ ഒതൈബി എന്നിവർ വർദ്ധിച്ചു വരുന്ന വാഹന ഗതാഗതക്കുരുക്കിന് പരിഹാരമായി വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് ഫീസ് കുത്തനെ നൂറിരട്ടിയാക്കുന്നിതിന് നിർദ്ദേശം സമർപ്പിച്ചത്.

ഇതുസംബന്ധിച്ച കരട് ബിൽ വനിതാ പാർലിമെന്റംഗം സഫാ അൽ ഹാഷിം എം.പി. പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു. ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവരും അധിക ഫീസ് നൽകണം.

കൂടാതെ പത്ത് വർഷം പഴക്കമുള്ള വിദേശികളുടെ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനും നിർദ്ദേശമുണ്ടായിരുന്നു. വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വർക്ക് പെർമിറ്റുമായി ബന്ധിപ്പിക്കണം എന്ന നിർദ്ദേശവും വന്നിരുന്നു. സബ്ജക്റ്റ് കമ്മിറ്റി മുന്പിൽ വന്ന ആവശ്യം ലൈസൻസ് ഫീസ് 1000 ദിനാറും വാർഷിക പുതുക്കൽ ഫീസ് 500 ദിനാറും എന്നതായിരുന്നു. ഈ നിർദ്ദേശമാണ് കമ്മറ്റി തള്ളിയത്‌.

You might also like

Most Viewed