പാരാലിംപിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പ് 23ന് കരുനാഗപ്പിളിയില്‍


കുവൈത്ത് സിറ്റി : കേരളത്തില്‍ ആദ്യമായി പാരാലിംപിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നു. കരുനാഗപ്പിളി നോര്‍ത്ത് മൈനാപ്പള്ളിയിലുളള ഫിറ്റ്നസ് സോണില്‍ ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. ബോഡി വെയിറ്റ് കാറ്റഗറിയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നി വിഭാഗങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമുണ്ടായിരിക്കും. ഇന്ത്യന്‍ പാരാലിംപിക് പവര്‍ലിഫ്റ്റിംങ്ങ് ഫെഡറഷനില്‍ നിന്ന് അഫിലിയേഷന്‍ നേടിയിട്ടുളള ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരളയുടെ കിഴീലായിരിക്കും മത്സരം.

ചാമ്പ്യന്‍ഷിപ്പിൽ ക്വാളിഫിക്കേഷൻ പോയിന്റ് നേടുന്നവർക്ക് ഡല്‍ഹിയിൽ മാര്‍ച്ച് 16 മുതല്‍ 20 വരെ നടക്കുന്ന 16-ാംമത് നാഷണല്‍ പാരാലിംപിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. നാഷണല്‍ പാരാലിംപിക് പവര്‍ലിഫ്റ്റിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നവര്‍ക്ക് 2018ല്‍ നടക്കാനിരിക്കുന്ന പാരാലിംപിക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുവാന്‍ സെലക്ഷന്‍ ലഭിക്കും.

ജിമ്മില്‍ പരിശീലനം ചെയ്യുന്ന നാല്പത് ശതമാനമോ അതിലധികമോ ശാരീരികവൈകല്യമുളള കായിക താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കേരള സ്റ്റേറ്റ് ടീമീലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴു ദിവസത്തെ പരിശീലന ക്യാമ്പ്, യൂണിഫോം, തേ‍ർഡ് എസി ട്രെയിന്‍ ടിക്കറ്റുകള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടുന്ന മറ്റ് എല്ലാ സൗകര്യവും ഫിസിക്കലി ചലഞ്ചഡ് ഒാള്‍ സ്പോര്‍ട്സ് അസോസിയേഷന്‍ കേരള തികച്ചും സൗജന്യമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9809921065, 7907124301 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed