കു­വൈ­ത്തിൽ വി­മാ­നയാ­ത്രാ­ നി­രക്ക് പത്തി­രട്ടി­യാ­യി­ വർ­ദ്ധി­പ്പി­ച്ചു­


കുവൈത്ത് സിറ്റി: കുവൈത്ത് സ്വാതന്ത്ര്യവിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പൊതുഅവധി പ്രഖ്യാപിച്ചതോടെ വിമാനനിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. മിക്കവാറും എല്ലാ സെക്ടറുകളിലേക്കും നിലവിലുള്ള നിരക്കുകൾ പത്തിരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരെ ചൂഷണം ചെ
യ്യുന്ന വിമാനക്കന്പനികളെ വാണിജ്യ വ്യവസായമന്ത്രാലയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ പൂർവ്‍വാധികം ശക്തമാക്കുന്നതിന് ആഭ്യന്തരമന്ത്രി ഷേഖ്ഖാലിദ് അൽ ജറാഹ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി. ആഘോഷങ്ങളുടെ ഭാഗമായി സ്വദേശികളും വിദേശികളും സുരക്ഷാവിഭാഗത്തോട് സഹകരിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദേശീയ ദിനാഘോഷങ്ങൾക്ക് ഭംഗംവരാതെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങൾ‍ക്കും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിച്ചതായി, ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ജനറൽ‍ മഹ്മുദ് അൽ ദോസരി അറിയിച്ചു.

You might also like

Most Viewed