വിവിധ രാ­ജ്യങ്ങളിൽ നി­ന്ന് ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളെ­ റി­ക്രൂ­ട്ട് ചെ­യ്യാൻ കു­വൈ­ത്ത് നീ­ക്കം തു­ടങ്ങി­


കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് സർക്കാർ നീക്കമാരംഭിച്ചു. ഇന്തോനേഷ്യ, ബംഗ്ലദേശ്, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് റിക്രൂട്ട്മെൻ‌റിനുള്ള മന്ത്രിസഭാ തീരുമാനം കുറഞ്ഞ നിരക്കിലുള്ള റിക്രൂട്ട്മെന്റ് സാധ്യമാക്കുന്നതാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി സ്ഥാപിതമായ അൽ ദുർ‌റ കന്പനി ജനറൽ മാനേജർ സാലെ അ വുഹൈബ് അറിയിച്ചു. 

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കും വിധമാകും റിക്രൂട്ട്മെന്റ് എന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് അധികൃതരുമായി സഹകരിച്ച് പുതിയ രാജ്യങ്ങളിൽനിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കന്പനി സജീവമായി രംഗത്തുണ്ടാകും. ആരോഗ്യക്ഷമതയുള്ളവരും ജോലി ചെയ്യാൻ യോഗ്യരുമായവരെ മാത്രമേ കന്പനി റിക്രൂട്ട് ചെക്കുന്ന രാജ്യങ്ങളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ആരോഗ്യക്ഷമത ഉറപ്പുവരുത്തുക. തൊഴിലാളികളുടെ രാജ്യങ്ങളിൽ വച്ചുതന്നെ യോഗ്യത നിർണയിച്ചശേഷമാകും റിക്രൂട്ട്മെന്റ്. ശ്രീലങ്കയിൽ നിന്നുള്ള പാചകതൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കന്പനി ആരംഭിച്ചിട്ടുണ്ട്. −600 ദിനാറാണ് ഫീസ്. 120 മുതൽ 170 ദിനാർ വരെയാണ് ശന്പളം. ഓരോ രാജ്യത്തും നിലവിലുള്ള നിയമവുമായി തുലനം ചെയ്ത് അവിടങ്ങളിൽ പ്രവർത്തിക്കുന്ന കുവൈത്ത് എംബസിയിലെ തൊഴിൽ വിഭാഗമാണ് ഫീസ് നിർണയിക്കുന്നത്. ശ്രീലങ്കയിൽ നിന്ന് ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്‌ത് കൊണ്ടുവരുന്നതിന് 960 ദിനാറാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കും. അതിൽ 10ശതമാനമാണ് കന്പനിയുടെ ലാഭം. 

ഗാർഹികതൊഴിലാളിയെ ലഭിക്കുന്നതിനുള്ള ഫീസ് ആയ 600 നൊപ്പം മെഡിക്കൽ പരിശോധന, ട്രാൻസ്പോർട്ടേഷൻ, വിരലടയാളം തുടങ്ങിയവയ്ക്കുള്ള ചെലവായ −300 ദിനാറും ചേർത്തുള്ളതാണ് തുക. ശ്രീലങ്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ദിവസം ശരാശരി 200 അന്വേഷണങ്ങൾ ലഭിക്കുന്നതായി അദ്ദേഹം അറിയിച്ചു. നിലവിൽ സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെന്റിന് 1200 മുതൽ 1500 ദിനാർ വരെ ഈടാക്കുന്നുണ്ട്.  

ഈ സാഹചര്യത്തിലാണ് സർക്കാർ മേൽനോട്ടത്തിൽ ഗാർഹിക തൊഴിലാളി നിയമനത്തിന് കന്പനി രൂപീകരിച്ചത്. കുവൈത്ത് കോ−ഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയൻ 60%. ഇൻ‌വെസ്റ്റ്മെൻ‌റ് അതോറിറ്റിക്ക് 10%, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ 10%, മൈനേഴ്സ് അഫയേഴ്സ് അതോറിറ്റിക്ക് 10%, കുവൈത്ത് എയർവെയ്സിന് 10% എന്നിങ്ങനെയാണ് കന്പനിയിലെ ഓഹരികൾ.

You might also like

Most Viewed