ദേ­ശീ­യ-വി­മോ­ചന ദി­നാ­ഘോ­ഷത്തി­നി­ടെ­ നി­യമലംഘനം നടത്തു­ന്നവർ­ക്കെ­തി­രെ­ കർ­ശ്ശന നടപടി­


കുവൈത്ത് സിറ്റി: ദേശീയ−വിമോചന ദിനാഘോഷങ്ങളുടെ മറവിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദൽ മൻ‌ഫൂഹി മുന്നറിയിപ്പു നൽകി. ആഘോഷനാളുകളിൽ ട്രാഫിക് സിഗ്നലുകളും മറ്റും കേന്ദ്രീകരിച്ചു വഴിവാണിഭക്കാരുടെ എണ്ണം വർദ്ധിക്കുന്ന പ്രവണതയുണ്ട്. അത്തരക്കാരെ പിടികൂടും. വെള്ളം ചീറ്റുന്ന തോക്കുകളും പടക്കങ്ങളും വിൽക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ആഘോഷനാളുകളിലും നിയമം കർശനമായി പാലിക്കണമെന്നു നിർദ്ദേശിക്കുന്ന ബോർഡുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. 

ആഘോഷ ദിവസങ്ങളിൽ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരും രംഗത്തുണ്ടാകും. പരാതികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി പാതയോരങ്ങളും ചത്വരങ്ങളും അലങ്കരിക്കുന്ന ജോലി മുനിസിപ്പാലിറ്റി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആഘോഷപരിപാടികൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചവിധമാണെന്ന് ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചു മുനിസിപ്പാലിറ്റി സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു പി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.ആർ ഡയറക്ടർ അബാ അൽ കഹീൽ അറിയിച്ചു. 

ഇക്കാര്യം അഭ്യർത്ഥിച്ചുള്ള 24 പരസ്യങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ വലുപ്പത്തിലുള്ള ദേശീയ പതാകകൾ രാജ്യത്തുടനീളം ഉയർത്തിയിട്ടുണ്ട്. അതിനിടെ ആഘോഷപരിപാടികളുടെ സന്നാഹം സംബന്ധിച്ചു വാർത്താവിതരണ മന്ത്രി അൽ ജാബരി അവലോകനം നടത്തി.

 സബാഹ് അൽ അഹമ്മദ് പൈതൃക ഗ്രാമം, മുബാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍റകിയ സൂഖ്, എന്റർടെയ്ൻ‌മെന്റ് പാർക്ക്. ടവർമേഖല എന്നിവ കേന്ദ്രീകരിച്ചാകും പ്രധാനമായും ആഘോഷം. അതേസമയം വിദേശരാജ്യങ്ങളിലെ കുവൈത്ത് എംബസികളിലും കോൺസുലേറ്റുകളിലും ദേശീയ, വിമോചന ദിനാഘോഷങ്ങൾ ആ‍രംഭിച്ചു.

You might also like

Most Viewed