രണ്ടാം നി­ക്ഷേ­പ സമ്മേ­ളനം വി­ജയം കൈ­വരി­ക്കു­മെ­ന്ന് പ്രതീ­ക്ഷ : കു­വൈ­ത്ത് പ്രധാ­നമന്ത്രി­


കുവൈത്ത് സിറ്റി : രണ്ടാം നിക്ഷേപ സമ്മേളനവും ലക്ഷ്യം കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിൽ അൽ സബാഹിന്റെ സാന്നിധ്യത്തിൽ ചേർന്ന സമ്മേളനം വാണിജ്യ− വ്യവസായ മന്ത്രാലയമാണ് സംഘടിപ്പിച്ചത്. കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനു കുവൈത്ത് ഭരണകൂടം പ്രാമുഖ്യം നൽകുന്നുവെന്നതിന്റെ ഉത്തമ തെളിവാണ് സമ്മേളനത്തിൽ അമീറിന്റെ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അമീറിന്റെ പിന്തുണയോടെ രണ്ടുവർഷം മുന്പ് നടത്തിയ ഒന്നാ‍‍ംമത് സമ്മേളനം വൻ‌വിജയമായിരുന്നു. സ്വകാര്യമേഖലയ്ക്കു വലിയ പങ്കാളിത്തം നൽകി രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. 

നേരിട്ടുള്ള വിദേശനിക്ഷേപം കുവൈത്തിനെ സംബന്ധിച്ചെടുത്തോളം പുതിയ അനുഭവമാണ്. ഏതു സം‌രംഭമായാലും കുവൈത്തിലുള്ളവർക്കും പുറത്തുനിന്നുള്ളവർക്കും പ്രയോജനം ലഭിക്കണമെന്നതാണു നയമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക സം‌രംഭങ്ങൾക്കു നൽകുന്ന പ്രോത്സാഹനം തന്നെയാണ് വിദേശ സം‌രംഭങ്ങളോടുമുള്ളത്. ലാഭം എല്ലാവർക്കും ഉറപ്പുനൽകും വിധം വ്യാപാരമേഖലയിൽ ജി.സി.സി രാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജ്യങ്ങൾ പക്വത ആർജിച്ചിട്ടുണ്ട്. 

എണ്ണവിലയിടിവിന്റെ പ്രയാസം വരുമാന വൈവിധ്യത്തിലൂടെ മറികടക്കാൻ കുവൈത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്. ധനസമാഹരണം മാത്രമല്ല, നിക്ഷേപനിധികളുടെ ലക്ഷ്യം. സാന്പത്തിക, അടിസ്ഥാനസൗകര്യ, മനുഷ്യവിഭവശേഷി മേഖലകളിലെ വികസനവും പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനെത്തിയ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹിനെ വാണിജ്യ− വ്യവസായ മന്ത്രി ഖാലിദ് അൽ റൌദാൻ, കുവൈത്ത് ഡയറക്ട് ഇൻ‌വസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിഷാൽ ജാബർ അൽ അഹമ്മദ് അൽ സബാഹ് എന്നിവർ സ്വീകരിച്ചു. 

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ബർ അൽ സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങി ഷെയ്ഖുമാരും മുതിർന്ന ഉദ്യോഗ
സ്ഥരും സമ്മേളനത്തിൽ സംബന്ധിച്ചു.

You might also like

Most Viewed