അഴി­മതി­ക്കെ­തി­രെ­ നടപടി­ ശക്തമാ­ക്കു­മെ­ന്ന് കു­വൈ­ത്ത് മന്ത്രി­സഭ


കുവൈത്ത് സിറ്റി : അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഴിമതിയെ ഉറവിടത്തിൽനിന്നു തന്നെ തുടച്ചുനീക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നു മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

അഴിമതിവിരുദ്ധ നടപടികൾ വിട്ടുവീഴ്ച കൂടാതെ നടപ്പാക്കും. അഴിമതി വിരുദ്ധ പോരാട്ടം സർക്കാർ ഗൗരവമായി തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ വിഷയത്തിൽ സജീവമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രിസഭാകാര്യ മന്ത്രി അനസ് അൽ സാലെ അറിയിച്ചു. രാജ്യത്തു സമഗ്രവികസനം നടപ്പാക്കാൻ അനിവാര്യമായ നിയമനിർമാണത്തിനും മന്ത്രിസഭ തീരുമാനിച്ചു. അതിനായി ഭരണനിർവ്വഹണ സംവിധാനത്തിന്റെ പരിഷ്കരണം ത്വരിതപ്പെടുത്താനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.  

എല്ലാ മേഖലകളിലും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ മികവിന് അംഗീകാരവും പിഴവിനു ശിക്ഷയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനും ബദൽ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ, കുവൈത്ത് ശാസ്ത്ര−സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ചു ക്രമപ്പെടുത്താൻ വൈദ്യുതി −ജലം മന്ത്രാലയത്തെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 

കുവൈത്ത് പെട്രോളിയം കോർപറേഷനും ചെറുകിട−ഇടത്തരം സം‌രംഭകരുടെ സമിതിയും ചേർന്നു പുതിയ കന്പനി രൂപീകരിക്കുന്നതു സംബന്ധിച്ചു തയാറാക്കിയ കരാറും മന്ത്രിസഭ വിശകലനം ചെയ്‌തു. ചെറുകിട ഇടത്തരം സം‌രംഭകർ പെട്രോൾ േസ്റ്റഷൻ സ്ഥാപിക്കുന്നതിൽ നിക്ഷേപം ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കരാർ.

You might also like

Most Viewed