കു­വൈ­ത്തിൽ ഒരാ­ഴ്ചക്കി­ടെ­ ആയി­രത്തി­ലധി­കം പ്രവാ­സി­കൾ പി­ടി­യി­ൽ


കുവൈത്ത് സിറ്റി : കുവൈത്തിൽ  കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമ−ലംഘകരായ ആയിരത്തിലധികം പ്രവാസികൾ പിടിയിലായി. പൊതുമാപ്പ് കലയളവിലും  രാജ്യത്തെ ആറ് ഗവർണറേറ്റുകളിൽ  പരിശോധനകൾ‍  തുടരുമെന്ന്  അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷാകാര്യ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഇബ്രാഹിം അൽ താരഹിന്റെ മേൽനോട്ടത്തിൽ ഈ മാസം 11 മുതൽ 17 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ 1,041 വിദേശികൾ പിടിയിലായത്. 

പരിശോധനകൾ‍ക്കായി 315 സുരക്ഷാ ചെക്ക്‌പോയിന്റുകൾ സ്ഥാപിച്ചിരുന്നു പരിശോധനകൾ. ഒളിച്ചോടൽ, ക്രിമിനൽ, സിവിൽ കേസുകളിൽ ഉൾപ്പെട്ട 253 പേരും താമസവിസ നിയമം ലംഘിച്ചു കഴിയുന്ന 597 പേരും മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട് 70 പേരും കൂടാതെ, തെരുവു കച്ചവടക്കാരും ചെറിയ ജോലികൾ ചെയ്ത് രാജ്യത്ത് തങ്ങുന്നവരുമായ 77 പേരുമാണ് പിടിയിലായത്. 

You might also like

Most Viewed