കു­വൈ­ത്തിൽ 65 പി­ന്നി­ട്ട വി­ദേ­ശി­കളു­ടെ­ ഇഖാ­മ പു­തു­ക്കേ­ണ്ടെ­ന്ന് നി­ർ­ദ്ദേ­ശം


കു­വൈ­ത്ത് സി­റ്റി ­: രാ­ജ്യത്ത് അറു­പത്തി­യഞ്ചു­ വയസ്സ് കഴി­ഞ്ഞ വി­ദേ­ശി­കളു­ടെ­ ഇഖാ­മ (താ­മസാ­നു­മതി­) പു­തു­ക്കി­ നൽ­കേ­ണ്ടതി­ല്ലെ­ന്ന് നി­ർ­ദ്ദേ­ശം. ചേംബർ ഓഫ് കൊ­മേ­ഴ്സ്, മാ­ൻ‌­പവർ അതോ­റി­റ്റി­, പ്രമു­ഖ വ്യാ­പാ­ര കേ­ന്ദ്രങ്ങളു­ടെ­ പ്രതി­നി­ധി­കൾ എന്നി­വരു­ടെ­ യോ­ഗത്തി­ലാണ് വി­ദേ­ശി­കളു­ടെ­ പ്രാ­യം നി­ജപ്പെ­ടു­ത്തു­ന്നത് സംബന്ധി­ച്ച നി­ർ­ദ്ദേ­ശം ഉയർ­ന്നത്. 

എന്നാൽ പഠനം നടത്താ­തെ­ അന്തി­മ തീ­രു­മാ­നമു­ണ്ടാ­കി­ല്ലെ­ന്ന് സാ­മൂ­ഹി­ക-തൊ­ഴിൽ മന്ത്രി­ ഹി­ന്ദ് അൽ സബീഹ് അറി­യി­ച്ചു­. ഈ നി­ർ­ദ്ദേ­ശമാണ് ആസൂ­ത്രണ വി­ഭാ­ഗത്തി­ലെ­ നയരൂ­പീ­കരണ സമി­തി­യു­ടെ­പഠനത്തിന് വി­ട്ടി­ട്ടു­ള്ളതെ­ന്ന് മന്ത്രി­ ഹി­ന്ദ് അൽ സബീഹ് പ്രതി­കരി­ച്ചു­. അതി­നി­ടെ­ വി­ദേ­ശി­കളു­ടെ­ ഇഖാ­മ പു­തു­ക്കു­ന്നതി­നു­ള്ള പ്രാ­യനി­ർ­ണയത്തെ­ ചൊ­ല്ലി­ എം‌.പി­മാ­ർ­ക്കി­ടയിൽ ഭി­ന്നാ­ഭി­പ്രാ­യവും ഉയർ­ന്നു­.

 65 വയസ്സ് നി­ർ­ദ്ദേ­ശം നല്ലതാ­ണെ­ന്നു­ സഫാ­ അൽ ഹാ­ഷിം എം‌.പി­ പറഞ്ഞു­. കു­വൈ­ത്ത് സമൂ­ഹത്തിൽ വി­വി­ധ തലങ്ങളിൽ വി­ദേ­ശി­കൾ ആധി­പത്യം നടത്തു­ന്നത് തടയാൻ അതു­വഴി­ സാ­ധി­ക്കും. പ്രാ­യക്കൂ­ടു­തലു­ള്ളവരെ­ ഒഴി­വാ­ക്കു­കവഴി­ തൊ­ഴിൽ വി­പണി­യിൽ ഒരു­ പ്രത്യാ­ഘാ­തവും ഉണ്ടാ­കി­ല്ലെ­ന്നും അവർ പറഞ്ഞു­. പരി­ചയ സന്പത്തി­നെ­ക്കു­റി­ച്ചു­ള്ള വാ­ദം നി­രർ­ഥകമാ­ണ്. വി­ദേ­ശി­കളു­ടെ­ പരി­ചയസന്പത്ത് എങ്ങനെ­യാണ് സ്വദേ­ശി­കൾ­ക്ക് പ്രയോ­ജനപ്പെ­ടു­ന്നതെ­ന്ന് അധി­കൃ­തർ വി­ശദീ­കരി­ക്കണം. 

സ്വദേ­ശി­കളെ­ പരി­ശീ­ലി­പ്പി­ക്കാ­ൻ ഒരു­ വി­ദേ­ശി­യും അവരു­ടെ­ പരി­ചയസന്പത്ത് ഉപയോ­ഗി­ക്കാ­റി­ല്ല. പകരം ഇവി­ടെ­ ലഭി­ക്കു­ന്ന മി­കച്ച ശന്പളവും മെ­ച്ചപ്പെ­ട്ട ജീ­വി­ത സാ­ഹചര്യവും മാ­ത്രമാണ് വി­ദേ­ശി­കളു­ടെ­ ലക്ഷ്യമെ­ന്നും അവർ പറഞ്ഞു­. വി­ദേ­ശി­കളു­ടെ­ എണ്ണം കു­റയ്ക്കണമെ­ന്നതും സ്വദേ­ശി­കൾ­ക്ക് കൂ­ടു­തൽ അവസരം ലഭ്യമാ­ക്കണമെ­ന്നതും ജനപ്രി­യ നി­ർ­ദ്ദേ­ശമാ­ണെ­ന്ന് പാ­ർ­ല­മെ­ന്റി­ലെ­ റി­പ്ലെ­യ്സ്മെ­ൻ‌­റ് സമി­തി­ ചെ­യർ­മാൻ ഖലീൽ അൽ സാ­ലെ­ പറഞ്ഞു­.  

യോ­ഗ്യതയി­ല്ലാ­ത്ത വി­ദേ­ശി­കളെ­ പി­രി­ച്ചു­വി­ടു­ന്നതും പ്രശ്നമല്ല. അതേ­സമയം എല്ലാ­ വി­ദേ­ശി­കളെ­യും പ്രാ­യം അടി­സ്ഥാ­നമാ­ക്കി­ പി­രി­ച്ചു­വി­ടണമെ­ന്നത് പ്രാ­യോ­ഗി­ക നി­ർ­ദ്ദേ­ശമല്ലെ­ന്ന് അദ്ദേ­ഹം വി­ശദീ­കരി­ച്ചു­. ചി­ല മേ­ഖലകളിൽ പരി­ചയസന്പന്നരാ­യ വി­ദേ­ശി­കൾ­ക്ക് പകരം നി­യോ­ഗി­ക്കാൻ അത്രയും യോ­ഗ്യതയു­ള്ള സ്വദേ­ശി­കളെ­ ലഭി­ക്കി­ല്ല എന്ന കാ­ര്യവും ഓർ­ക്കണമെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed