വാ­റ്റ് സംബന്ധി­ച്ച കരാ­റിന് അടു­ത്ത കു­വൈ­ത്ത് പാ­ർ­ല­മെ­ന്റ് സമ്മേ­ളനം അംഗീ­കാ­രം നൽ­കും


കു­വൈ­ത്ത് സി­റ്റി ­: വാ­റ്റ്  സംബന്ധി­ച്ച ജി­.സി­.സി­ കരാ­റിന് കു­വൈ­ത്ത് പാ­ർ­ലമെ­ന്റി­ന്റെ­ അടു­ത്ത സമ്മേ­ളനം അംഗീ­കാ­രം നൽ­കു­മെ­ന്നാണ് പ്രതീ­ക്ഷയെ­ന്ന് ധനമന്ത്രി­ നാ­യിഫ് ഫലാഹ് അൽ ഹജ്‌റഫ്. ഒക്ടോ­ബറി­ലാണ് അടു­ത്ത സമ്മേ­ളനം ആരംഭി­ക്കു­ക. നടപ്പു­ സമ്മേ­ളനത്തി­ന്റെ­ അവശേ­ഷി­ക്കു­ന്ന ദി­വസങ്ങളിൽ ഈ വി­ഷയം പാ­ർ­ലമെ­ന്റി­ന്റെ­ പരി­ഗണനയിൽ വരാൻ സാ­ധ്യതയി­ല്ലെ­ന്നാണ് തന്റെ­ നി­ഗമനമെ­ന്നും മന്ത്രി­ പറഞ്ഞു­. 

കഴി­ഞ്ഞ ജനു­വരി­ ഒന്നു­ മു­തൽ വാ­റ്റ് നടപ്പാ­ക്കാ­നാ­യി­രു­ന്നു­ ജി­.സി­.സി­ തീ­രു­മാ­നം. സൗ­ദി­ അറേ­ബ്യയി­ലും യു‌‌‌‌‌‌‌‌­‌‌‌‌‌‌‌‌.എ‌.ഇയി­ലും വാ­റ്റ് പ്രാ­ബല്യത്തിൽ വരി­കയും ചെ­യ്‌തു­. ഓരോ­ രാ­ജ്യത്തെ­യും നി­യമനി­ർ­മ്മാ­ണവേ­ദി­യു­ടെ­ അംഗീ­കാ­രത്തോ­ടെ­യാണ് ഓരോ­ രാ­ജ്യത്തും ജി­.സി­.സി­തല കരാ­റു­കൾ നടപ്പാ­ക്കു­ക. വാ­റ്റ് സംബന്ധി­ച്ച കരാ­റിന് കു­വൈ­ത്ത് പാ­ർ­ല­മെ­ന്റ് ഇതേ­വരെ­ അംഗീ­കാ­രം നൽ­കി­യി­ട്ടി­ല്ല. ലോ­ക സാ­ന്പത്തി­ക വി­കസനത്തി­നൊ­പ്പമു­ള്ള മാ­റ്റത്തിന് ജി­.സി­.സി­ തലത്തിൽ ഏകീ­കൃ­ത സാ­ന്പത്തി­ക കാ­ഴ്ചപ്പാട് അനി­വാ­ര്യമാ­ണെ­ന്ന് ജി­.സി­.സി­ ധന-സാ­ന്പത്തി­ക കാ­ര്യ സഹകരണ സമി­തി­ യോ­ഗത്തിൽ മന്ത്രി­ നാ­യിഫ് പറഞ്ഞു­. 

ആഗോ­ളതലത്തി­ലു­ള്ള ഇതര സാ­ന്പത്തി­ക ഗ്രൂ­പ്പു­കൾ­ക്ക് സമാ­ന സ്ഥാ­നം കൈ­വരി­ക്കാൻ ജി­.സി­.സി­ സാ­ന്പത്തി­ക ഗ്രൂ­പ്പ് ശക്തമാ­കണം. ജി­.സി­.സി­യു­ടെ­ നി­ർ­ദ്ദേ­ശങ്ങൾ അംഗരാ­ജ്യങ്ങൾ­ക്കി­ടയിൽ പ്രാ­വർ­ത്തി­കമാ­ക്കു­ന്നതിന് സമഗ്രമാ­യ കർ­മപദ്ധതി­കൾ വേ­ണമെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഗൾ­ഫ് സാ­ന്പത്തി­കാ­ടി­ത്തറ വി­കസി­പ്പി­ക്കു­ന്നതി­നു­ള്ള ജി­.സി­.സി­ നേ­തൃ­ത്വത്തി­ന്റെ­ കാ­ഴ്ചപ്പാട് പ്രാ­വർ­ത്തി­കമാ­ക്കു­ന്നതിന് ധനമന്ത്രി­മാ­രു­ടെ­ സമി­തി­ നി­രന്തരം പ്രയത്നി­ക്കണമെ­ന്ന് ജി­.സി­.സി­ സെ­ക്രട്ടറി­ ജനറൽ അബ്ദു­ല്ലതീഫ് അൽ സയാ­നി­ ആവശ്യപ്പെ­ട്ടു­.

കു­വൈ­ത്തിൽ മൂ­ല്യവർ­ദ്ധി­ത നി­കു­തി­ (വാ­റ്റ്) പ്രാ­ബല്യത്തിൽ വരു­ത്തേ­ണ്ട സമയത്തെ­ക്കു­റി­ച്ച് ഭി­ന്നാ­ഭി­പ്രാ­യം. പാ­ർ­ല­മെ­ന്റി­ന്റെ­ ഒക്ടോ­ബറിൽ ആരംഭി­ക്കു­ന്ന സെ­ഷനിൽ അംഗീ­കാ­രമാ­കും എന്നാണ് ധനമന്ത്രി­ നാ­യിഫ് അൽ ഹജ്‌റഫി­ന്റെ­ വെ­ളി­പ്പെ­ടു­ത്തൽ. അതേ­സമയം വാ­റ്റ് നടപ്പാ­ക്കു­ന്നത് 2021 വരെ­ നീ­ട്ടി­വയ്ക്കണമെ­ന്ന് ധനമന്ത്രാ­ലയത്തെ­ അറി­യി­ച്ചതാ­യി­ അസംബ്ലി­ ബജറ്റ് സമി­തി­ തലവൻ അദ്നാൻ അൽ അബ്ദുൽ സമദ് വെ­ളി­പ്പെ­ടു­ത്തി­. 

എന്നാൽ സി­ഗരറ്റ്, എനർ­ജി­ ഡ്രി­ങ്ക്, ശീ­തള പാ­നീ­യം എന്നി­വയ്ക്ക് 50 മു­തൽ 100 ശതമാ­നം വരെ­ സെ­ലക്ടീവ് നി­കു­തി­ ഏർ­പ്പെ­ടു­ത്തണമെ­ന്ന ജി­.സി­.സി­ നി­ർ­ദ്ദേ­ശം വേ­ഗത്തിൽ പ്രാ­ബല്യത്തിൽ വരു­ത്തണമെ­ന്ന് സമി­തി­ ശു­പാ­ർ­ശ ചെ­യ്‌തു­. സി­ലക്ടീവ് നി­കു­തി­ ഏർ­പ്പെ­ടു­ത്തി­യാൽ പ്രതി­വർ­ഷം 200 ദശലക്ഷം ദി­നാർ വരു­മാ­നമാണ് പ്രതീ­ക്ഷി­ക്കു­ന്നത്. ഈ വർ­ഷത്തെ­ ബജറ്റിൽ നി­കു­തി­ വരു­മാ­നം 551 ദശലക്ഷം ദി­നാർ ആണ് കണക്കാ­ക്കി­യി­ട്ടു­ള്ളത്. മു­ൻ‌­വർ­ഷത്തേ­ക്കാൾ 11% കൂ­ടു­തലാണ് ഇത്.

You might also like

Most Viewed